തന്നെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൊഴി നൽകാതിരിക്കാൻ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം മഞ്ജു വാര്യർ വിസ്താരവേളയിൽ അറിയിച്ചെങ്കിലും രേഖപ്പെടുത്താൻ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചത്.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വിചാരണ കോടതി മാറ്റണമെന്ന ഇരയുടെയും സര്‍ക്കാരിന്റെയും ഹരജി ഹൈക്കോടതി അല്പസമയത്തിനകം പരിഗണിക്കും.