ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ബംഗളൂരുവിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
ലഹരി മരുന്ന് കേസില്‍ നേരത്തെ പിടിയിലായ അനൂബ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യംചെയ്യല്‍. ബിനീഷ് നല്കിയ മൊഴിയില്‍ വൈരുധ്യമുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്.