Site icon Ente Koratty

എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന പദവി ലഭിക്കാന്‍ ആഗ്രഹിച്ച നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കാതെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. ഉദ്യോഗസ്ഥനെന്ന നിലയിലെ ഭരണമികവായിരുന്നു അടിസ്ഥാനം. പിന്നീട് കേരളത്തിലെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി ശിവശങ്കർ മാറുന്നതാണ് കണ്ടത്.

സ്വർണക്കടത്തിന് മുൻപുള്ള വിവാദങ്ങളിലെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചുനിർത്തി. സ്വർണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിലും ശിവശങ്കറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങൾ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്യുന്നത്. ‌

മദ്യവിൽപനയ്ക്കുള്ള ബെവ്ക്യു ആപ്, സ്പ്രിങ്ക്ളർ, ഇ മൊബിലിറ്റി, കെ ഫോൺ, കെപിഎംജി തുടങ്ങി അരഡസനോളം വിവാദങ്ങളുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേര് ഉയർന്നുകേട്ടു. എസ്എസ്എൽസിക്ക് രണ്ടാം റാങ്ക് വാങ്ങി പാസായ ശിവശങ്കർ കേരളത്തിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥനായി മാറിയത് എങ്ങനെയെന്ന് നോക്കാം.

Exit mobile version