Site icon Ente Koratty

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഉള്ളിയുടെ വില നൂറ് രൂപയിലെത്തി

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളിള്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതാണ് വില ഉയരാന്‍ കാരണം.

ചെറിയ ഉള്ളിക്കും സവാളക്കുമാണ് സാധാരണക്കാരന്റെ കൈപൊള്ളുന്ന തരത്തില്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് 100 രൂപയുള്ള ഉള്ളി വില വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും. വില 150നോട് അടുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാളക്ക് കഴിഞ്ഞ ആഴ്ച്ച നാല്‍പത് രൂപയായിരുന്നു വില. ഇത് ഇരട്ടിച്ച് ഇന്ന് വില 80 രൂപയിലെത്തി. ബീന്‍സിനും പയറിനും 50 രൂപയാണ് ഇന്നത്തെ വില. കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളിള്‍ മഴ കാരണം വിളവെടുപ്പ് മുടങ്ങിയതാണ് വില ഉയരാന്‍ കാരണം.

Exit mobile version