വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ KSEB ആപ്ലിക്കേഷൻ്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിലെ പുതുമകൾ ഇങ്ങനെ…
- രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കുന്ന OMS, ബിൽ വിവരങ്ങൾ അറിയിക്കുന്ന bill alert സൗകര്യങ്ങളിൽ രജിസ്റ്റർ ചെയ്യാം
- പ്രൊഫൈൽ ലിങ്കിൽ നിന്ന് മീറ്റർ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം
- പ്രൊഫൈൽ ലിങ്കിൽ നിന്നുതന്നെ സി ഡി, അഡിഷണൽ സി ഡി, ക്യാഷ് ബാക്ക്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ, സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട്, ഫിക്സഡ് ചാർജ് റീഫണ്ട്, പണം അടയ്ക്കാനുള്ളതിൻ്റെ വിവരങ്ങൾ, പഴയ റീഡിംഗുകൾ തുടങ്ങിയവ അറിയാം.
- യൂസർ ഐഡി മറന്നാൽ പുതിയത് സൃഷ്ടിക്കാം. ഉപഭോക്താവിൻ്റെ രജിസ്റ്റേഡ് ഇ മെയിൽ ഐഡി നൽകിയാൽ യൂസർ ഐഡി മൊബൈലിലും ഇ മെയിലിലും ലഭിക്കും.
- ഒ ടി പി സുരക്ഷ കൂട്ടിച്ചേർത്ത ക്വിക്ക് പേ സൗകര്യം
- ഒരു യൂസർ ഐഡിയിൽ മുപ്പത് കൺസൂമർ നമ്പർ വരെ ചേർക്കാനുള്ള സൗകര്യം.
- മറ്റു നിരവധി വിവര സുരക്ഷാ ഫീച്ചറുകളും പുതുക്കിയ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പുതിയ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 5 (ലോലിപോപ്) ലും ഉയർന്ന വെർഷനുകളിലും പ്രവർത്തിക്കും. പുതുതായി ഉപയോഗിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
നിലവിൽ KSEB ആപ്പ് ഉപയോഗിച്ചിരുന്നവർ, ഒന്നുകിൽ update ചെയ്യുക അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക