പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിലും കമ്മീഷന് വാങ്ങിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ നവീകരണത്തിന് പണം നല്‍കിയത് യു.എ.ഇ ആണെന്നും സ്വപ്ന മൊഴി നല്കി. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്.
കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ആവശ്യങ്ങള്‍ക്ക് ശിവശങ്കറിനെ ബന്ധപ്പെടാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. നയതന്ത്ര ബാഗേജിലൂടെ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നും യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന് അറ്റാഷെക്ക് 1500 ഡോളര്‍ നല്‍കിയെന്നും സ്വപ്ന ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. 20 തവണ സ്വര്‍ണം കടത്തിയതിന് തനിക്ക് 27 ലക്ഷം രൂപ ലഭിച്ചുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്.