Site icon Ente Koratty

ആരാധനാലയങ്ങൾക്ക് മാർഗരേഖ; ഒരു സമയം പരമാവധി 20 പേരെ അനുവദിക്കും

Pope Francis said Christians and Muslims worship the same God -- but not everyone agrees.

ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ അനുവദിക്കും. മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളില്‍ ഞായറാഴ്ച കുർബാനയ്ക്കും കൊവിഡ് പ്രോട്ടോകോൾ പ്രകാരം 40 പേരെയാണ് അനുവദിക്കുക.

കൂടാതെ ശബരിമലയിലെ തുലാം മാസ പൂജക്ക് ഭക്തരെ കയറ്റുന്ന കാര്യത്തിലും തീരുമാനമായി. ദിവസേന 250 പേർക്കാണ് പ്രവേശനമുണ്ടാകുക. ശബരിമലയിൽ പ്രവേശനത്തിന് ട്രയൽ നടത്താനും തീരുമാനം. ദർശനത്തിന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് പരിശോധനയും നിർബന്ധമാണ്. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തുമെന്നും വിവരം.

Exit mobile version