ഐഫോണ്‍ വിവാദത്തില്‍ നിലപാട് മാറ്റി യൂണിടാക് എംഡി സന്തോഷ് ഈപ്പന്. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് സന്തോഷ് ഈപ്പന് വിജിലന്‍സിന് മൊഴി നല്കി. രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മൊഴി മാറ്റിയിരിക്കുന്നത്.
ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പരാമര്‍ശം നടത്തിയിരുന്നത്. യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐഫോണ്‍ സമ്മാനമായി നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന് പറഞ്ഞിരുന്നത്.
എന്നാല്‍ ഇന്ന് വിജിലന്‍സ് ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്റെ മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിലാണ് പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. അഞ്ച് ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നു. ഇത് ആര്‍ക്കൊക്കെയാണ് നല്‍കിയതെന്ന് അറിയില്ലെന്നാണ് മൊഴി.