കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡർ തകർന്നുവീണ അപകടത്തെ സംബന്ധിച്ച് നേവി ആന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ ഇന്ന് രാവിലെ ഏഴുണിയോടെയാണ് അപകടമുണ്ടായത്.
നേവിയുടെ സതേണ്‍ കമാന്റന്റാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുക. രാവിലെ പരിശീലന പറക്കലിനിടെയാണ് ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര് മരിച്ചത്.
പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക.
ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം.
മരിച്ച 39 കാരനായ രാജീവ് ഉത്തരാഖണ്ഡുകാരനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. 29 വയസുള്ള സുനില്‍ ബീഹാറുകാരനാണ്.