Site icon Ente Koratty

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ഡോക്ടർമാരുടെ സമരം തുടരും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്‌സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സമരം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ നാളെ റിലേ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാർ നാളെ കരിദിനം ആചരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടറേയും രണ്ട് നഴ്‌സുമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version