Site icon Ente Koratty

പാലാരിവട്ടം പാലം പൊളിക്കല്‍ തുടങ്ങി

പാലത്തിന്റെ 442 മീറ്റര്‍ വരുന്ന ഭാഗത്തെ തൂണുകളൊഴികെ ബാക്കിയെല്ലാ ഭാഗങ്ങളും പൊളിച്ച് മാറ്റും. 102 ആര്‍സിസി ഗര്‍ഡറുകളും 19 സ്പാനുകളും 18 പിയര്‍ക്യാപുകളും പൂര്‍ണമായി നീക്കം ചെയ്യും. തൂണുകള്‍ പൊളിച്ച് മാറ്റാതെ തന്നെ ബലപ്പെടുത്തും. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് ടെക്നോളജിയാണ് ഇതിന് ഉപയോഗിക്കുക. പാലത്തിന്റെ നടുവില്‍ നിന്ന് ഇരുഭാഗത്തേക്കുമാണ് എക്സകവേറ്റര്‍ ഉപയോഗിച്ച് ടാറിങ് ചുരണ്ടിയെടുക്കുന്നത്.

ചെറിയ കഷ്ണങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന രീതിയാണ് ഗര്‍ഡറുകളും സ്പാനുകളും പിയര്‍ ക്യാപുകളും നീക്കം ചെയ്യാന്‍ ഉപയോഗിക്കുക. ഗതാഗത തടസ്സം ഒഴിവാക്കാനും സുരക്ഷയും കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ ഇതിന് കൂടുതല്‍ സമയം വിനിയോഗിക്കും.

80 തൊഴിലാളികളെയാണ് പൊളിക്കല്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍‌ക്കായി ഊരാളുങ്കല്‍ നിയോഗിച്ചിട്ടുള്ളത്. 18.5 കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചെലവ് കണക്കാക്കുന്നത്.

Exit mobile version