ഡെന്നിസ്. K.ആന്റണി
2000ത്തിൽ നാലുകെട്ടിൽ നിന്നും ഗ്രാമപഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുത്തപ്പോൾ നടപ്പിലാക്കിയ ആദ്യത്തെ ജനകീയ പദ്ധതി ആയിരുന്നു “നാലുകെട്ട് സമ്പൂർണ്ണ ശു ചിത്വഗ്രാമം പദ്ധതി “. ഉത്ഘാടകൻ സംസ്ഥാന ഗ്രാമവികസന മന്ത്രി തോമസ് മാഷും. മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി വന്ന ഹർത്താൽ കാരണം മുഴുവൻ ക്രമീകരണങ്ങളും നടത്തിയ സമ്മേളനം ഏറെ വേദനയോടെ മാറ്റിവെച്ചു. അടുത്ത മാസത്തിൽ പങ്കെടുക്കാവുന്ന തീയതി തരികയും ചെയ്തു. വീണ്ടും എല്ലാ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞപ്പോൾ അറിയുന്നു സമ്മേളന തീയതിയിൽ ഇടുക്കിയിൽ പര്യടനം നടതേണ്ട UDF പ്രചാരണ ജാഥ കോട്ടയം ജില്ലയിലേയ്ക്ക് മാറ്റിയതാണ് കാരണം.
വീണ്ടും മാറ്റിയതറിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ തിരുവനന്തപുരത്തെ വസതിയിൽ എത്തി വേദനകൾ ഫോട്ടോകൾ സഹിതം അറിയിച്ചപ്പോൾ സെക്രട്ടറിയെ വിളിച്ച് നാലുകെട്ടിലെ പ്രോഗ്രാമിനായി ഒരു തീയതി കുറിയ്ക്കാൻ നിർദ്ദേശിച്ചു. കൃത്യം സമയത്ത് വരികയും രണ്ട് തവണ മാറ്റിവെച്ചതിൽ ഉണ്ടായ വേദന വിഷമത്തോടെ ജനങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു.
ജനകീയനായ, അഴിമതി രഹിതനായ തോമസ് മാഷിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..
ഡെന്നിസ് കെ. ആന്റണി,
മുൻ പ്രസിഡന്റ്,
ബ്ലോക്ക് പഞ്ചായത്ത്, ചാലക്കുടി.