കണ്ണൂർ: കെ സുധാകരൻ എംപിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ എം.പി ഫേസ്ബുക്കിൽ അറിയിച്ചു.
‘പ്രിയപ്പെട്ടവരെ എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. എന്നോട് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വറന്റീനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻ കരുതലുകൾ ഉടനടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’- ഫേസ്ബുക്കിൽ കെ. സുധാകരൻ എഴുതി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയശേഷമാണ് കെ. സുധാകരൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.