ഇടുക്കി മണ്ഡലം എം.എൽ.എ റോഷി അഗസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയതോടെ എം.എൽ.എയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എല്‍.എ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ കോവിഡ് സ്ഥിരീകരിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സമ്പർക്കത്തിൽ നിന്നാണ് ഇരുവർക്കും രോഗം പകര്‍ന്നത്.
എം.എൽ.എയുമായി ഇക്കഴിഞ്ഞ 18ആം തിയതി മുതൽ നേരിട്ട് സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും എന്തെങ്കിലും രോഗലക്ഷണം ഉള്ളവർ അടുത്തുള്ള ആശുപത്രിയില്‍ ബന്ധപ്പെടണം എന്നും റോഷി അഗസ്റ്റിൻ എം.എല്‍.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.