കൊച്ചി: സീരിയൽ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി കോവിഡ് രോഗബാധ. സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ 42 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് പല ജനപ്രിയ സീരിയലുകളുടെയും ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സീരിയൽ ചിത്രീകരണം ഏറെക്കാലം മുടങ്ങിയിരുന്നു.കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതിനു പിന്നാലെയാണ് സീരിയൽ ചിത്രീകരണം പുനരാരംഭിച്ചത്. എന്നാൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഈ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.