മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു.
കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇന്ന് രാവിലെ 11 മണിയോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പാളും ആശുപത്രി സൂപ്രണ്ടും നേരിട്ടെത്തി ഡിസ്‌ചാർജ് വിവരം മന്ത്രിയെ അറിയിക്കുകയായിരുന്നു. 7 ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാനും മന്ത്രിയോട് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
ഈ മാസം 11നാണ് മന്ത്രിയേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്‍. തോമസ് ഐസകിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.