തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് എന്‍.ഐ.എ വിദേശത്തുള്ള പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ലെന്നും വിദേശത്തും അന്വേഷണം നടത്തണമെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ യു.എ.ഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇ നടത്തുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുക. ഡല്‍ഹിയിലെ യു.എ.ഇ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് ജീവനക്കാരില്‍ നിന്ന് വിവരശേഖരണം നടത്തി മടങ്ങി.