Site icon Ente Koratty

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്; വി.ടി ബല്‍റാമിന് പരിക്ക്

മന്ത്രി കെ.ടി ജലീലിന്‍റെ രാജിക്കായി സംസ്ഥാനത്ത് ഇന്നും ശക്തമായ സമരം നടക്കുകയാണ്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

വി.ടി ബല്‍റാം എം.എല്‍.എ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും കോട്ടയത്തും തിരുവനന്തപുരത്തും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.

പാലക്കാട് കലക്ട്രേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാര്‍ച്ചിന്‍റെ ഉദ്ഘാടനം നടക്കുമ്പോള്‍ ബാരിക്കേഡ് തകര്‍ന്ന് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ നോക്കി. തുടര്‍ന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

പൊലീസിന് നേരെ അക്രമം തുടങ്ങിയപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിന് പിന്നാലെ നടന്ന ലാത്തിച്ചാര്‍ജ്ജിലാണ് എം.എല്‍.എയ്ക്ക് അടക്കം പരിക്കേറ്റത്. ഇതിന് ശേഷം ബല്‍റാമിനെയും പ്രവര്‍ത്തകരംയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Exit mobile version