Site icon Ente Koratty

വിചിത്ര നിര്‍ദേശവുമായി സര്‍ക്കാര്‍; അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യാം

കോവിഡ് നിര്‍ദേശത്തില്‍ വിചിത്രമായ നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ ജോലി ചെയ്യാം.

കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലത്താകണം ജോലി ചെയ്യേണ്ടത്. ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പമാകരുതെന്നും അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

അതിഥി തൊഴിലാളികള്‍ക്ക് മാത്രമായുള്ള നിര്‍ദേശമാണിത്. പക്ഷേ ഇത് തീര്‍ത്തും പ്രായോഗികമല്ലാത്ത തീരുമാനമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിവാദമാവാന്‍ സാധ്യതയുള്ള വിചിത്രമായ നിര്‍ദേശം തന്നെയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

Exit mobile version