Site icon Ente Koratty

പമ്പാ മണൽക്കടത്ത്; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

പമ്പാ മണൽക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തത്.

പമ്പാ മണൽക്കടത്ത് കേസിൽ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിറക്കിയത്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷ നേതാവിന് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ അനുമതി നിഷേധിച്ചു. ഇതേ തുടർന്നാണ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പാ ത്രിവേണിയിലെ മണൽക്കടത്ത് നീക്കമെന്ന നിലപാടിലാണ് പ്രതിപക്ഷം. മണൽ നീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണെന്നായിരുന്നു ആരോപണം.

Exit mobile version