Site icon Ente Koratty

സംസ്ഥാന സര്‍ക്കാരിന്റെ സമൂഹമാധ്യമ ഇടപെടല്‍ ദേശീയ ഏജന്‍സിയെ ഏല്‍പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ സമൂഹമാധ്യമ ഇടപെടല്‍ ദേശീയ ഏജന്‍സിയെ ഏല്‍പിക്കുന്നതിന് തീരുമാനം. ഏജന്‍സിയെ കണ്ടെത്താന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

പിആര്‍ഡി സെക്രട്ടറി ചെയര്‍മാനായുള്ള കമ്മിറ്റിയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പിആര്‍ഡിക്ക് സമൂഹമാധ്യമ വിഭാഗമുണ്ട്. എന്നാല്‍ വിപുലമായി സമൂഹമാധ്യമ ഇടപെടലുകള്‍ നടത്തുന്നതിനായാണ് ദേശീയ ഏജന്‍സിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version