പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരായി. കൊച്ചി എന്‍.ഐ.എ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചത്തിൽ ഇരുവരും സന്തോഷം പങ്കുവച്ചു.
കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനാല്‍തന്നെ അലനും താഹയ്ക്കും കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതിന് പരിമിതികളുണ്ട്. ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടതായി എന്‍.ഐ.എ. ചൂണ്ടിക്കാണിച്ചാല്‍ ജാമ്യം റദ്ദാക്കുന്നതിനുളള സാഹചര്യമുണ്ട്. അതിനാല്‍ തന്നെ പരസ്യ പ്രതികരണവും ഇരുവരും നടത്തിയിട്ടില്ല.
ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. അതേസമയം അലന്റേയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയിൽ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ ആവശ്യം കൊച്ചിയിലെ എൻ.ഐ.എ കോടതി തള്ളുകയായിരുന്നു.
ഇരുവർക്കും ജാമ്യം നൽകുന്നത് തടയണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും കാണിച്ചാണ് എൻ.ഐ.എ വിചാണ കോടതിയെ സമീപിച്ചത്.