ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി.ഖമറുദ്ദീന് എം.എല്‍.എക്കെതിരെ മുസ്ലിം ലീഗ് നടപടി. എം.സി.ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും. ഖമറുദ്ദീന് ആറ് മാസത്തിനകം മുഴുവന്‍ കടവും വീട്ടണമെന്നും പാര്‍ട്ടി നിക്ഷേപകര്ക്കൊപ്പമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമാണ്. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്ഥിയുണ്ടെന്നും ഖമറുദ്ദീന് ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം.
ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി.ഖമറുദ്ദീന് എം.എല്‍.എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. മാത്രമല്ല പരാതി നല്കിയവരില് ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എം.എല്‍.എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. താന്‍ തട്ടിപ്പ് നടത്തിയില്ലെന്നും ഇത് ബിസിനസ്സ് തകര്‍ച്ച മാത്രമാണെന്നുമായിരുന്നു നേതൃത്വത്തോട് എം സി ഖമറുദ്ദീന് ഫോണിലൂടെ പറഞ്ഞത്. ഇക്കാര്യങ്ങള്‍ പാണക്കാട്ടെത്തി വിശദീകരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ഖമറുദ്ദീന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഖമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരിൽ പലരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.