Site icon Ente Koratty

പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

പ്രതി മയില്‍സ്വാമി അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാനകിയുടെ സഹായിയാണ് ഇയാള്‍. വീട്ടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു.

Exit mobile version