സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനെയ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിയ്യൂര്‍ ജിയിലിലായിരുന്നു സ്വപ്ന ഉണ്ടായിരുന്നത്.
രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് ഗൗരവ പ്രശ്നങ്ങളുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്.