Site icon Ente Koratty

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 9 പേർക്കായി തെരച്ചിൽ

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്ന് സംഭവങ്ങളിലായി ഒൻപത് പേരെ കാണാതായി. പൊന്നാനിയിൽ നിന്ന് പോയ അലിഫ് എന്ന ബോട്ടിൽ അഞ്ച് മലയാളികളും ഒരു അതിഥി തൊഴിലാളിയും ഉൾപ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്.

ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണം. തൃശൂർ നാട്ടിക ഭാഗത്തുവച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അതേസമയം താനൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പേയി കാണാതായ അഞ്ചുപേരിൽ മൂന്നു പേർ കരയ്‌ക്കെത്തി. ഇനി രണ്ടു പേരെ കണ്ടെത്താൻ ഉണ്ട്. കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചു.

Exit mobile version