തിരുവനന്തപുരം: കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനലായ സഭ ടിവിക്ക് തുടക്കമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളും സര്‍ക്കാരും നിയമസഭയും തമ്മിലുള്ള പാലമായി സഭ ടിവിക്ക് മാറാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് ടെലിവിഷന്‍ രംഗത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സഭാനടപടികള്‍ ജനങ്ങളിലെത്തിക്കാനുള്ള സഭ ടിവിയെന്ന നടപടി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ എല്ലാ നടപടികളും എല്ലാ സമയവും ജനങ്ങള്‍ വീക്ഷിക്കുന്നത് സഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സഭാ നടപടികളും ചരിത്രവും സംപ്രേഷണം ചെയ്യുന്നത് വലിയരീതിയില്‍ യുവാക്കള്‍ക്ക് ഉപകരിക്കും. പാര്‍ലമെന്ററി പ്രവര്‍ത്തനം കൂടുതല്‍ ആരോഗ്യകരമാകണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ആരോഗ്യപരമാറ്റത്തിന് സഭാ ടിവി വഴിവെക്കും. മുന്‍കാലങ്ങളില്‍ പത്രങ്ങളില്‍ സഭാനടപടികള്‍ ഭൂരിഭാഗവും റിപ്പോര്ട്ടുെചയ്യുന്ന രീതിയായിരുന്നു. കാലക്രമേണ അതില്‍ മാറ്റമുണ്ടായി. സഭാ ടിവിയിലൂടെ സഭാനടപടികളും പ്രവര്‍ത്തനം പൂര്‍ണമായി ജനങ്ങളിലെത്തും. പല കാര്യങ്ങളിലും റെക്കോര്‍ഡ് സൃഷ്ടിച്ച കേരള നിയമസഭ സഭ ടിവിയിലൂടെയും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കറുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിനെ പുതിയ വിതാനത്തിലേക്ക് നയിക്കാന്‍ സഭാ ടിവിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംവാദമാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്ഫോം വഴിയും സഭ ടിവി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി എ. കെ. ബാലന് നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. ഒ. രാജഗോപാല്‍ എം.എല്‍.എ., സഭ ടിവി ഉള്ളടക്ക സമിതി അധ്യക്ഷ വീണ ജോര്‍ജ് എം.എല്‍.എ., സഭ ടിവി മീഡിയ കണ്‍സള്‍ട്ടന്റ് വെങ്കിടേഷ് രാമകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
മറ്റു കക്ഷിനേതാക്കള്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവര്‍ കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന് നായര്‍ കൃതജ്ഞതയും പറഞ്ഞു. 14 നിയമസഭകളുടേയും നേതാക്കളുടെ നേര്‍ക്കാഴ്ചയായി ‘നായകര്‍ നാഴികക്കല്ലുകള്‍’ എന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു നിയമസഭയുടെ ദൃശ്യമാധ്യമ സംരംഭമായി ആരംഭിക്കുന്ന സഭാ ടിവി ആദ്യഘട്ടത്തില്‍ വിവിധ ചാനലുകളില്‍ ടൈം സ്ലോട്ടുകള്‍ വഴിയാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഓവര്‍ ദി റ്റോപ്പ് പ്ലാറ്റ്ഫോമും തയാറാക്കുന്നുണ്ട്.