Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കണ്ണൂര്‍ സ്വദേശിയും ആലുവ സ്വദേശിയുമാണ് മരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇയാളുടെ ആന്‍റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു.രണ്ടാമത്തെ പരിശോധന ഫലം വന്നിട്ടില്ല.ഹൃദ്രോഗം അടക്കം ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു.

കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പിൽ അബ്ദുൽ ഖാദർ (73) മരിച്ചു.ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

Exit mobile version