Site icon Ente Koratty

സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകൾക്ക് ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ എല്ലാം പിൻവലിച്ചു. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ സാധാരണ മഴ തുടരും. തീരമേഖലയിൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്നത്തോടെ അതിശക്തമായ മഴക്ക് ശമനം ഉണ്ടാകുമെങ്കിലും സാധാരണനിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലകളിലുള്ളവരും അതീവ ജാഗ്രത തുടരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version