Site icon Ente Koratty

കരിപ്പൂർ വിമാന ദുരന്തം; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി: മുഖ്യമന്ത്രി

കരിപ്പൂർ വിമാന ദുരന്തവുമായും വെള്ളപ്പൊക്കവുമായും ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഓർക്കുക തെറ്റായ വാർത്തകൾ ദുരന്തത്തെ കൂടുതൽ വലുതാക്കാം എന്നും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ദുരന്ത മുഖത്ത് നമ്മൾ പങ്കുവെക്കുന്ന ഓരോ വാർത്തകൾക്കും വലിയ വിലയുണ്ട്. ഓർക്കുക തെറ്റായ വാർത്തകൾ ദുരന്തത്തെ കൂടുതൽ വലുതാക്കാം.

കരിപ്പൂർ വിമാന അപകടം, വെള്ളപ്പൊക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശരിയായതും ഔദ്യോഗിക സ്രോതസ്സിൽ നിന്നുള്ളതുമായ വാർത്തകൾ മാത്രം പങ്കു വെക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.

Exit mobile version