Site icon Ente Koratty

എറണാകുളത്ത് 3 മൽസ്യത്തൊഴിലാളികളെ കാണാതായ സംഭവം വേദനാജനകം: മുഖ്യമന്ത്രി

എറണാകുളത്ത് 3 മൽസ്യത്തൊഴിലാളികൾ തോണി മറിഞ്ഞു കാണാതായത് വേദനാജനകമായ വാർത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും തൻ്റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രി കുറിച്ചു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മൽസ്യത്തൊഴിലാളികൾ. അവർ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എറണാകുളത്ത് 3 മൽസ്യത്തൊഴിലാളികൾ തോണി മറിഞ്ഞു കാണാതായത് വളരെ വേദനാജനകമായ വാർത്തയാണ്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്.

ബംഗാൾ കടൽ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളിൽ ദുരന്ത നിവാരണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നകരും കടൽത്തീരത്ത് വസിക്കുന്നവരുമായവർ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും കേരളം അനുഭവിച്ച ദുരിതക്കയത്തിൽ നിന്ന് മനുഷ്യജീവനുകളെ കരക്കെത്തിക്കാൻ മുന്നിൽ നിന്നവരാണ് മൽസ്യത്തൊഴിലാളികൾ. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മൽസ്യത്തൊഴിലാളികൾ. അവർ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Exit mobile version