പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഒരു സ്ലൂയിസ് വാൽവ് ചൊവ്വാഴ്ച (21.07.2020) രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞതിനാൽ ഏഴ് ക്രെസ്റ്റ് ഗേറ്റുകൾ വഴി അധിക ജലം ഇപ്പോൾതന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് 420.05 മീറ്റർ ആണ് ജലനിരപ്പ്. ഇതു മൂലം ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.