ബംഗളൂരുവില്‍ പിടിയിലായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഐഎ സംഘം ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കുമായാണ് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
യാത്രയ്ക്കിടെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ. വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടര്‍ന്നത്.
അതേസമയം, കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. എഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് പ്രതികളെ കൊച്ചിയിലെത്തിച്ചത്. പ്രതികളെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേി വരും.