Site icon Ente Koratty

പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു സ്ളൂയിസ് ഗേറ്റ് നാളെ രാവിലെ 7.30ന് തുറക്കും

പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു സ്ളൂയിസ് ഗേറ്റ് നാളെ രാവിലെ 7.30ന് തുറക്കും. ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്. 200 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകുന്നതിൻ്റെ ഫലമായി ചാലക്കുടി പുഴയിൽ 3 അടിയോളം ജലനിരപ്പ് ഉയരും. പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണം; ഭയം വേണ്ട.

പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നതിൻ്റെ ദൃശ്യങ്ങൾ
Exit mobile version