Site icon Ente Koratty

ജോസ് കെ മാണി വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നു; ചർച്ചയിലൂടെ തർക്കം പരിഹരിക്കാൻ നിർദേശം

ജോസ് കെ മാണി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെടുന്നു. ജോസ് കെ മാണിയും യുഡിഎഫും തമ്മിലുള്ള തർക്കം എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുന്നത്. കോൺഗ്രസ് നേതാക്കളഉമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശം നൽകി.

രണ്ട് എംപിമാരുള്ള കേരള കോൺഗ്രസ് പാർട്ടി മുന്നണി വിടുന്നത് യുപിഎയ്ക്ക് ദോഷം ചെയ്യുമെന്ന് രാഹുൽ ഗാന്ധി വിലയിരുത്തി. ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് കേരളത്തിലെ നേതാക്കൾ മുൻകൈയെടുക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. അതിന് പിന്നാലെ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. യുഡിഎഫിലേക്കില്ലെന്ന നിലപാട് ജോസ് കെ മാണി നേരത്തേ വ്യക്തമാക്കിയതാണ്. ആ ഹൃദയ ബന്ധം മുറിഞ്ഞുവെന്നായിരുന്നു യുഡിഎഫ് നടപടിയോട് ജോസ് കെ മാണി പ്രതികരിച്ചത്. ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച ജോസ് കെ മാണി ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്നാണ് പറഞ്ഞത്.

Exit mobile version