Site icon Ente Koratty

അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ

തിരുവനന്തപുരം:  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മാസ്ക് നിർബന്ധമായും ധരിക്കണം. ഒരുവര്‍ഷം വരെയോ മറ്റൊരുവിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം.

പ്രധാന നിർദ്ദേശങ്ങൾ;

  1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത്  നിർബന്ധo.
  2. കല്യാണങ്ങൾക്ക് ഒരു സമയം 50 പേരും മരണത്തിനു ഒരു സമയം 20 പേരും മാത്രം
  3. സമരങ്ങൾ, കൂടിച്ചേരലുകൾ എന്നിവയ്ക്ക് മുൻ കൂർ അനുമതി വേണം.
  4. സമരങ്ങൾക്കും കൂടിച്ചേരലുകൾക്കും അനുമതി കിട്ടിയാൽ 10 പേർ മാത്രമെ പങ്കെടുക്കാവൂ.
  5. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല
  6. കേരളത്തിലേക്ക് ഏത് സ്ഥലത്ത് നിന്ന് വരുന്നവരും റവന്യൂ വകുപ്പിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
  7. ഒരു വർഷത്തേക്ക് അന്തർ സംസ്ഥാന ബസ് സർവീസില്ല
  8. പൊതുസ്ഥലങ്ങളിൽ സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.
  9. വാണിജ്യസ്ഥാപനങ്ങളില്‍ ഒരുസമയത്ത് പരമാവധി 20 പേര്‍.
  10. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷ ലഭിക്കും.
Exit mobile version