തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മാസ്ക് നിർബന്ധമായും ധരിക്കണം. ഒരുവര്‍ഷം വരെയോ മറ്റൊരുവിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം.
പ്രധാന നിർദ്ദേശങ്ങൾ;
- പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo.
- കല്യാണങ്ങൾക്ക് ഒരു സമയം 50 പേരും മരണത്തിനു ഒരു സമയം 20 പേരും മാത്രം
- സമരങ്ങൾ, കൂടിച്ചേരലുകൾ എന്നിവയ്ക്ക് മുൻ കൂർ അനുമതി വേണം.
- സമരങ്ങൾക്കും കൂടിച്ചേരലുകൾക്കും അനുമതി കിട്ടിയാൽ 10 പേർ മാത്രമെ പങ്കെടുക്കാവൂ.
- പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല
- കേരളത്തിലേക്ക് ഏത് സ്ഥലത്ത് നിന്ന് വരുന്നവരും റവന്യൂ വകുപ്പിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
- ഒരു വർഷത്തേക്ക് അന്തർ സംസ്ഥാന ബസ് സർവീസില്ല
- പൊതുസ്ഥലങ്ങളിൽ സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.
- വാണിജ്യസ്ഥാപനങ്ങളില്‍ ഒരുസമയത്ത് പരമാവധി 20 പേര്.
- വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷ ലഭിക്കും.