Site icon Ente Koratty

ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വർഷത്തേയ്ക്ക് (അല്ലെങ്കിൽ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചാണ് സർക്കാർ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമാക്കുന്നതാണ് ഭേദഗതി.

പ്രധാന നിർദേശങ്ങൾ:

1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. 6 അടി അകലം പാലിക്കണം.

2. കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രം.

3. സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി വേണം. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം. പങ്കെടുക്കാം.

4. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.

5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

Exit mobile version