തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബുധനാഴ്ച പ്രതീകാത്മക ബന്ദിന് ആഹ്വാനം നൽകി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. രാവിലെ 11 മണി മുതൽ 11.15 വരെ വാഹനങ്ങൾ റോഡിൻ്റെ വശങ്ങളിൽ നിർത്തിയിട്ട് പ്രതിഷേധിക്കണമെന്നാണ് ഷാഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആവശ്യപ്പെടുന്നത്.
പ്രതീകാത്മക കേരള ബന്ദിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരം കേന്ദ്രങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമായി 25 വാഹനങ്ങൾ വീതം നിർത്തിയിട്ട് പ്രതിഷേധം സംഘടിപ്പിക്കും. പൊതുജനങ്ങളും നി 15 മനിട്ട് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കണമെന്നാണ് ഷാഫി ആവശ്യപ്പെട്ടിരിക്കുന്നത്.
അടിസ്ഥാന വിലയുടെ ഇരട്ടി ഒരു ലിറ്റർ പെട്രോളിനും ഡീസലിനും നികുതിയായി കൊടുക്കേണ്ടി വരുന്ന ഗതികേടിനെതിരെ.
കൊറോണക്കാലത്തെ മറയില്ലാതെ നടക്കുന്ന സർക്കാർ കൊള്ളയ്ക്കെതിരെയാണ് പ്രതിഷേധമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിക്കുന്നു.
ഇന്ധന വിലവർധനവിനെതിരെ ജർമ്മനിയിൽ വാഹനങ്ങൾ നിരത്തിൽ ഉപേക്ഷിച്ച് നടത്തിയ ജനകീയ സമരത്തെക്കുറിച്ചും ഷാഫി വീഡിയോ സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.