Site icon Ente Koratty

വയനാട്ടിൽ കൊവിഡിന് പുറമെ എലിപ്പനിയും ഡെങ്കിപ്പനിയും

കൊവിഡ് ആശങ്കകൾക്കിടെ വയനാട്ടിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ജില്ലയിൽ ഇതുവരെ 39 പേർക്കാണ് ഈ വർഷം എലിപ്പനി സ്ഥിരീകരിച്ചത്. നാല് പേർ മരിക്കുകയും ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചും മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും വച്ചും നാല് പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത്. 39 പേർ ജില്ലയിൽ മാത്രം ഇതുവരെ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രോഗം സംശയിക്കുന്നവരുടെ എണ്ണം നൂറിനടുത്തായി. മഴ ശക്തി പ്രാപിക്കും മുൻപേ ജില്ലയിൽ രോഗം പടരുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുകയാണ് ആരോഗ്യവിഭാഗം.

ജില്ലയിലെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണവും ഉയർന്നു. 150ഓളം പേർക്കാണ് ഈ വർഷം ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗപ്രതിരോധം സംബന്ധിച്ച് പരിശീലനം നൽകുന്നുണ്ട്. രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ ഡോക്സി ഡേയും പുരോഗമിക്കുന്നു.

Exit mobile version