Site icon Ente Koratty

മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട്

മണ്ണാർക്കാട്: പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു. മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്.

ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറയുന്നു. ഉമ്മയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞിന് ഒൻപത് മാസം പ്രായമുണ്ട്. ഈ കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർ എത്തിയപ്പോഴാണ് മൂത്ത മകനെ കൊലപ്പെടുത്തിയ നിലയിൽ കാണുന്നത്.

Exit mobile version