Site icon Ente Koratty

ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ

കൊച്ചി: ലോക് ഡൗൺ രക്ഷാദൗത്യത്തിന്റെ ഭാഗമായി  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിൽ പറന്നിറങ്ങുന്നത് 23 വിമാനങ്ങൾ. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളിൽ കൊച്ചിയിലെത്തുന്നത്.

സിഡ്നിയിൽ നിന്നും പ്രത്യേക വിമാനം കൊച്ചിയിൽ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡൽഹി വഴി രാത്രി 10നാണ് ഈ എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തുന്നത്. എയർ അറേബ്യ ഷാർജയിൽ നിന്ന് 5 സർവീസുകൾ നടത്തുന്നുണ്ട്– രണ്ടെണ്ണം പുലർച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്നീ സമയങ്ങളിലും.

ഗൾഫ് എയർ ബഹ്റൈനിൽ നിന്ന് 3 സർവീസുകൾ നടത്തും– ഉച്ചയ്ക്ക് 2.30നും വൈകിട്ട് 5.30നും 6.30നും. മറ്റു വിമാനങ്ങളും കൊച്ചിയിൽ എത്തിച്ചേരുന്ന സമയവും: എയർഇന്ത്യ എക്സ്പ്രസ്, അബുദാബി പുലർച്ചെ 2.55, സ്പൈസ്ജെറ്റ്,

റാസൽഖൈമ 05.00, ഒമാൻ എയർ, മസ്കത്ത് 7.15, ഉച്ചയ്ക്ക് 1.30, സലാം എയർ, മസ്കത്ത് 9.30, ഉച്ചയ്ക്ക് 1.55, ഫ്ലൈ ദുബായ്, ദുബായ് രാവിലെ 10.15, ഉച്ചയ്ക്ക് 12.30, ഇൻഡിഗോ, ദോഹ ഉച്ചയ്ക്ക് 1.00, കുവൈത്ത് എയർവേയ്സ്, കുവൈത്ത് വൈകിട്ട് 4.30, രാത്രി 11.05. എയർഇന്ത്യ എക്സ്പ്രസ്, മസ്കത്ത് രാത്രി 7.30, 8.30. ദോഹ രാത്രി 9.45.

ഇന്നലെ 9 വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം പ്രവാസികൾ കൊച്ചിയിലെത്തി. 3 വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര സെക്ടറിൽ 21 വിമാനങ്ങൾ സർവീസ് നടത്തി. 

Exit mobile version