Site icon Ente Koratty

കൊന്ന പൂക്കുന്നിടത്ത്

കൊന്ന പൂക്കുന്നിടത്ത്
കൊറോണ പൂത്ത് പടർന്ന കാലം….
കേരളത്തിൻ്റെ
കാർഷീകോത്സവമായ
വിഷു ദിനം
വർത്തമാനകാല
അസുരതകൾ കൊണ്ട്
ലോക്ക് ഡൗണിലാണെങ്കിലും
സൗഹൃദത്തിൻ്റെ
സ്നേഹ മാധുര്യങ്ങൾ
നുണയാനും
ആത്മബന്ധത്തിൻ്റെ
ആഴവും പരപ്പും
മനസ്സിൽ ഊട്ടി ഉറപ്പിക്കാനും കഴിയുന്നതിൽ സന്തോഷം.

ഉണ്ണുക മാത്രമാണ്
തൻ്റെ കർത്തവ്യമെന്നും
ഉണ്ടാക്കേണ്ടത്
മറ്റു പലരുമാണെന്ന്
ധരിച്ചു വച്ച മലയാളിയുടെ
മനസ്സിൽ , കൊറോണ എന്ന വൈറസ്
മണ്ണിൻ്റെ ചേറും ചൂരുമറിഞ്ഞ് നമ്മെ
വീണ്ടും വിതക്കാനും
കൊയ്യാനും പ്രേരിപ്പിക്കുന്നു….

ഒന്നിനും സമയമില്ലെന്ന്
നടിച്ചു നടന്നവർ
സമയം കൊല്ലാനെങ്കിലും
മണ്ണിലേക്കിറങ്ങി തുടങ്ങി…

വാട്ട്സ് ആപ്പും, FB യും
ട്വിറ്ററിലും മാത്രം ആനന്ദം
കണ്ടെത്തിയിരുന്നവർക്കു മുന്നിൽ കുടുംബ ബന്ധങ്ങൾ
പരമാനന്ദത്തിൻ്റെ പാഠം നല്കി…..

സമൃദ്ധിക്കു വേണ്ടി
മൂല്യങ്ങൾ വിറ്റു തിന്ന്
ആർത്തിയിലേക്ക് നടന്നു കയറിയവർക്കു മുന്നിലേക്ക്….
കാർഷിക സംസ്കാരത്തിൻ്റെ
പ്രതീകമായി
വീണ്ടുമൊരു വിഷു വന്നെത്തുകയാണ്…

കൊന്ന പൂക്കുന്നിടത്ത്
കൊറോണ ഫണം വിടർത്തി നില്ക്കുമ്പോഴും…
വിഷുവിൻ്റെ നന്മയെ
ആഘോഷങ്ങളില്ലാതെ…
സാമൂഹ്യ അകലം പാലിച്ച്
തികഞ്ഞ ജാഗ്രതയോടെ
നമുക്ക് വരവേൽക്കാം..

ഈ അസുര കാലവും
നമ്മൾ ഒത്തൊരുമയോടെ
അതിജീവിക്കും..
ഏല്ലാ സ്നേഹിതർക്കും
വിഷു ആശംസകൾ..

അനിൽ പ്രഭ

Exit mobile version