Site icon Ente Koratty

പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് ആനുകൂല്യം

കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാടുവെട്ടി യന്ത്രം, തെങ്ങു കയറ്റ യന്ത്രം, ചെയിൻസോ, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീൽ യന്ത്രം, നെല്ല്കുത്ത് മില്ല്, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് മുതലായവ നിബന്ധനകൾക്ക് വിധേയമായി സബ്‌സിഡിയോടെ ലഭിക്കും.

കാർഷിക യന്ത്രങ്ങൾക്ക്/ ഉപകരണങ്ങൾക്ക് 50 ശതമാനം വരെയും കാർഷിക ഉത്പന്ന സംസ്‌കരണ/മൂല്യവർദ്ധന യന്ത്രങ്ങൾക്ക്/ഉപകരണങ്ങൾക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കിൽ പരമാവധി എട്ട് ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതിയ തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും കാർഷിക യന്ത്രങ്ങൾ വാങ്ങാം.  https://agrimachinery.nic.in ലൂടെ അപേക്ഷ സമർപ്പിക്കാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങൾക്കും ഏറ്റവും അടുത്തുള്ള കൃഷിഭവനിലോ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക.

Exit mobile version