കേന്ദ്രഗവൺമെന്റിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ കർഷകർക്ക് നേരിട്ട് കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization എന്ന പദ്ധതിയിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.
വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.
പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി –https://agrimachinery.nic.in/Farmer/Management/Index എന്ന വെബ്സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.
സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര – ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് https://agrimachinery.nic.in/ എന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ