പറവൂർ താലൂക് ആശുപത്രിയിൽ മാല്യങ്കര SNM എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വികസിപ്പിച്ച ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റയിസർ, മാസ്ക് ഡിസ്പൻസർ, മാസ്ക് ഡിസ്പോസിംഗ് മെഷീൻ വി. ഡി സതീശൻ MLA ഉത്ഘാടനം ചെയ്തു.
ഉപയോഗിച്ച മാസ്കുകൾ മെഷീനിൽ നിക്ഷേപിച്ചാൽ അണു വിമുക്തമാക്കുകയും അതിന് ശേഷം കൈ നീട്ടിയാൽ sanitizer സ്പ്രേ ചെയ്യുകയും ചെയ്യും. 5 രൂപ കോയിൻ ഇട്ടാൽ പുതിയ മാസ്ക്കും ലഭിക്കും. ഈ മെഷീൻ ന് ഇതിനകം തന്നെ നിരവധി ഓർഡറുകൾ വന്നെന്ന് ECE വിഭാഗം മേധാവി ബിൻ റോയ് അറിയിച്ചു. നഗര സഭ ചെയർമാൻ ഡി. രാജ് കുമാർ, ആശുപത്രി സൂപ്രണ്ട് റോസമ്മ ചാക്കോ, SNM എഞ്ചി. കോളേജ് പ്രിൻസിപ്പൽ Dr. ശശി കുമാർ, HMDP സഭ സെക്രട്ടറി ബിജിൽ കുമാർ, പ്രസിഡണ്ട് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.