ഈ കൊറോണ കാലഘട്ടത്തിൽ, ഓട്ടോമാറ്റിക് സാനിറ്റൈസറും, ഓട്ടോമാറ്റിക് ഹാൻഡ് വാഷും, ഓട്ടോമാറ്റിക് വാട്ടർടാപ് എന്നിവ നിർമിച്ചു ഗവണ്മെന്റ് ITI മാള രാജ്യത്തെ മറ്റു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്കൾക്ക് മാതൃകയാവുന്നു. ഇതു കേരളത്തിലെ സാങ്കേതിക പരിശീലന വകുപ്പിന് തന്നെ അഭിനന്ദനർഹമായ കണ്ടുപിടിത്തം.
കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ കരസ്പർശമില്ലാതെ തന്നെ സാനിറ്റൈസറും, ഹാൻഡ് വാഷും, വാട്ടർ ടാപ്പും ഉപയോഗിക്കാൻ കഴിയുക എന്നത് പൊതുസ്ഥലങ്ങളിലെ വൈറസ് വ്യാപനത്തെ തടയുവാൻ ഉപകരിക്കുമെന്ന് ഗവണ്മെന്റ് ITI പ്രിൻസിപ്പാൾ സ്റ്റാറി പോൾ അഭിപ്രായപ്പെട്ടു. TPS ട്രേഡിലെ ഇൻസ്ട്രക്ടർ അരുൺദേവ്, വിദ്യാർത്ഥികളായ ജോമോൻ, അലൻ എന്നിവരാണ് തിളക്കമാർന്ന ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
വളരെ കുറഞ്ഞ ചെലവിലും പരിമിതമായ അസംസ്കൃത വസ്തുക്കളു കൊണ്ടും ഇതു നിർമിക്കാൻ കഴിയുമെന്നത് തന്നെ ഇവരുടെ കണ്ടുപിടുത്തത്തിന്റെ മാറ്റു കൂട്ടുന്നു.
ഇതിന്റെ പ്രവർത്തനം നമ്മുക്ക് പരിശോധിക്കാം.