Site icon Ente Koratty

6000 രൂപക്ക് വെന്റിലേറ്റർ: പിന്നിൽ കൊരട്ടി മാമ്പ്ര സ്വദേശിയായ ജൈജു

കൊറോണ വൈറസിനു എതിരെയുള്ള പോരാട്ടത്തിൽ വെന്റിലേറ്റർ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ നിർമാണത്തിനുള്ള സാങ്കേതിക വിദ്യയുമായി കൊരട്ടി സ്വദേശി.

കൊരട്ടി കിൻഫ്രപാർക്കിൽ Creative Technologies എന്ന സ്ഥാപനം നടത്തുന്ന കൊരട്ടി മാമ്പ്ര സ്വദേശിയായ ജൈജുവാണു ഈ ആശയത്തിന് പിന്നിൽ. നിലവിൽ ഇൻവെർട്ടർ, UPS എന്നിവ അസംബിൾ ചെയുന്ന സംരംഭമാണ് Creative Technologies.

ഏകദേശം 6ലക്ഷത്തോളം വില വരുന്ന വെന്റിലേറ്റർ ഇദ്ദേഹത്തിന്റെ സാങ്കേതികവിദ്യയിലൂടെ ഏകദേശം 6000 രൂപക്ക് സുഗമമായി നിർമിക്കാം. മെഡിക്കൽ ബോര്ഡിന്റെ അംഗീകാരത്തിനായി ഇതു സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ജൈജു.

കറന്റിലും ബാറ്റെറിയിലും ഒരു പോലെ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാണ് ജൈജു, ഇതിന്റെ ഡിസൈൻ നിർ വഹിച്ചിരിക്കുന്നത്. ഒരു മൊബൈൽ ആപ്പിന്റെ സഹായത്തോടെ രോഗിയുടെ ശ്വാസ ഉച്വവാസത്തിന്റെ നിരക്ക്, ഹൃദയമിടിപ്പ്, ബ്ലഡ്‌ പ്രഷർ എന്നിവ വെന്റിലേറ്ററിന്റ മുൻപിൽ വച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയുന്നു.കാറിന്റെ വൈപ്പർ മോട്ടോറിന്റെ സഹായത്തോടെ ആംബ്യു ബാഗിൽ സമ്മർദ്ദം കൊടുത്താണ് വെന്റിലേറ്റർ പ്രവർത്തിക്കുന്നത്.

Jaiju KP and Family

കോവിടിന്റെ ഈ സാഹചര്യത്തിൽ, വെന്റിലേറ്ററുകള്ക്ക് ഇന്ത്യയി ൽ ക്ഷാമം നേരിടുന്ന അവസ്ഥയിൽ ജിജുവിന്റെ കുറഞ്ഞ ചെലവിൽ ഉള്ള ഈ കണ്ടുപിടുത്തം വളരെ പ്രാധാന്യം അർഹിക്കുന്നു. ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ അഭിനന്ദി ക്കുന്നതോടെപ്പം ജൈജുവിന്‌ അർഹിക്കുന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

വെന്റിലേറ്ററിന്റെ പ്രവർത്തങ്ങൾ മനസിലാക്കുന്നതിനായ് വീഡിയോയിലും click ചെയുക.

English Video

Malayalam Video

Jaiju KP
Kainikkara House
Mambra

Exit mobile version