മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കമാണ് നീക്കം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്. അതിനാല്‍ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് ഇവ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗൂഗിളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നവയില്‍ അധികവും സെല്‍ഫി ആപ്ലിക്കേഷനുകളാണ്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്സ് റിസര്‍ച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളില്‍ അനാവശ്യമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയില്‍ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തി.
ചിലര്‍ക്ക് ആപ്ലിക്കേഷന്‍ ഒരുതവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഡിലീറ്റ് ചെയ്യാനാവുന്നില്ലെന്നും കണ്ടെത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ ഇവയാണ്.
1. യൊറിക്കോ ക്യാമറ
2. സൊലു ക്യാമറ
3. ലൈറ്റ് ബ്യൂട്ടി ക്യാമറ
4. ബ്യൂട്ടി കൊളാഷ് ലൈറ്റ്
5. ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ
6. ഫോട്ടോ കൊളാഷ് ആന്‍ഡ് ബ്യൂട്ടി ക്യാമറ
7. ഗാറ്റി ബ്യൂട്ടി ക്യാമറ
8. പാന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ
9. കാര്‍ട്ടൂണ്‍ ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ
10. ബെന്ബൂ സെല്‍ഫി ബ്യൂട്ടി ക്യാമറ
11. പിനൂട്ട് സെല്‍ഫി ബ്യൂട്ടി ആന്‍ഡ് ഫോട്ടോ എഡിറ്റര്‍
12. മൂഡി ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ
13. റോസ് ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ
14. ഫോഗ് സെല്‍ഫി ബ്യൂട്ടി ക്യാമറ
15. സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍
16. ഫസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍
17. വനു സെല്‍ഫി ബ്യൂട്ടി ക്യാമറ
18. സണ്‍ പ്രോ ബ്യൂട്ടി ക്യാമറ
19. ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ
20. ലിറ്റി ബീ ബ്യൂട്ടി ക്യാമറ
21. ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍ പ്രോ
22. ഗ്രാസ് ബ്യൂട്ടി ക്യാമറ
23. ഇല്യു ബ്യൂട്ടി ക്യാമറ
24. ഫഌവര്‍ ബ്യൂട്ടി ക്യാമറ
25. ബെസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ
26. ഓറഞ്ച് ക്യാമറ
27. സണ്ണി ബ്യൂട്ടി ക്യാമറ
28. പ്രോ സെല്‍ഫി ബ്യൂട്ടി ക്യാമറ
29. സെല്‍ഫി ബ്യൂട്ടി ക്യാമറ പ്രോ
30 എലഗന്റ് ബ്യൂട്ട് ക്യാം -2019