സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്. ഇതുവരെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ രോഗമുക്തരായി. രോഗബാധിതരിൽ 87 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. സമ്പർക്കം വഴി മൂന്നു പേർക്കാണ് വൈറസ് ബാധ പകർന്നത്. ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹി- 9. തമിഴ്നാട്- 5, യുപി, കർണാടക- രണ്ട് വീതം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്- ഓരോന്ന് വീത, എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ നിന്ന് എത്തിയവരുടെ കണക്ക്. കൊല്ലം ജില്ലയിൽ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട്- 23, പത്തനംതിട്ട- 17, കോഴിക്കോട്- 12, എറണാകുളം- 3, കോട്ടയം- 11, കാസർഗോഡ്- 7, തൃശൂർ- 6, മലപ്പുറം- 5, വയനാട്-5, തിരുവനതപുരം- 5, കണ്ണൂർ, ആലപ്പുഴ- 4 വീതം. ഇടുക്കി-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയവരിൽ തിരുവനന്തപുരം- 2, കൊല്ലം- 2, പത്തനംതിട്ട, കൊല്ലം- 12 വീതം, എറണാകുളം, മലപ്പുറം- 1 വീതം, പാലക്കാട്- 10, കോഴിക്കോട്- 11, വയനാട്, കണ്ണൂർ. കാസർഗോഡ്- 2 വീതം എന്നിങ്ങനെയാണ് കണക്ക്.
ഇന്ന് 4817 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3039 പേർക്കാണ്. ഇപ്പോൾ ചികിത്സയിലുള്ളത് 1450 പേർ. 1,39, 342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2036 പേർ ആശുപത്രികളിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,78559 സാമ്പിളുകൾ പരിശോധനക്കയച്ചു. 3193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
മുൻഗണനാ വിഭാഗത്തിൽ പെട്ട 37136 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 35712 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകൾ 111 ആയി.